test del 4 copy of del 3

ഫുട്ബോൾ കളിക്കാൻ പഠിപ്പിച്ച് നേടി ലക്ഷങ്ങൾ, ആസ്വദിച്ച് വെള്ളം കുടിക്കാനും സ്റ്റാർട്ടപ്പ് സഹായം, മനോരമ ഓൺലൈൻ സീസൺ 2ലെ അടുത്ത എപ്പിസോഡ് നാളെ


കേരളത്തിലെ സംരംഭക മേഖലയിൽ മാറ്റത്തിന് തുടക്കമിട്ട ‘മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി – സീസൺ 2’ന്റെ എട്ടാം എപ്പിസോഡ് നാളെ. യുഎസിലടക്കം കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിച്ച് ശ്രദ്ധേയമായ ‘ഡാർട്ടിൽ’, ശരീരത്തിലെ നിർജലീകരണം പരിഹരിക്കാനുള്ള വെൽനസ് പോഡുകൾ ഒരുക്കിയ ‘ലൈഫ്‍ഫുൾ’ എന്നീ ബ്രാൻഡുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ഓൺലൈൻ കൗൺസിലിങ് സ്റ്റാർട്ടപ്പായ ‘ഒപ്പം’, ക്ലാസ് റൂമുകളെ എഐ സഹായത്തോടെ ഇന്ററാക്ടീവ് പ്ളാറ്റ്ഫോമാക്കി മാറ്റുന്ന ‘കൽക്കി’ എന്നിവരാണ് അടുത്ത എപ്പിസോഡിൽ നിക്ഷേപ പിന്തുണ തേടുന്നത്. രണ്ട് എപ്പിസോഡുകളും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയിലും കാണാം. തനിക്ക് കിഡ്നി സ്റ്റോൺ ബാധിച്ചത് ക‍ൃത്യമായി വെള്ളം കുടിക്കാത്തതു മൂലമാണെന്ന തിരിച്ചറിവിൽ നിന്നാണ് സന്തോഷ് രാമമൂർത്തിയും പുഷ്പ ഹരിഹര അയ്യരും ചേർന്ന് ഫ്യൂച്ചർ പ്ലാനറ്റ് ഫുഡ്സ് എന്ന കമ്പനി രൂപീകരിക്കുന്നത്. പഞ്ചസാര ചേർത്ത മറ്റൊരു ഹെൽത്ത് ഡ്രിങ്കിന് പകരം വെള്ളം കുടി രസകരവും ആരോഗ്യകരവുമാക്കാൻ  ‘ലൈഫ്‍ഫുൾ’ എന്ന പേരിൽ വെൽനസ് പോഡുകളാണ് കമ്പനി പുറത്തിറക്കിയത്. ടീബാഗുകളുടെ രൂപത്തിൽ വിവിധ ഫ്ളേവുകളിൽ പ്രകൃതിദത്ത ചേരുവകൾ ചേർത്താണ് ഇവയുടെ നിർമാണം. ഈ വെൽനസ് പോഡുകൾ വെള്ളത്തിൽ മുക്കിയിട്ടാൽ മാത്രം മതി. 


Source link

Back to top button