LATEST
അയൽക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി റിമാൻഡിൽ

വടകര: മടപ്പള്ളിയിൽ 73കാരിയായ വീട്ടമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശ്രീജിത്തിനെ (43) ചോമ്പാല പൊലീസ് കസ്റ്റഡിയിലെടുത്തു. പുഷ്പയുടെ തലയ്ക്കും കഴുത്തിന് പിറകിലും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതി നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു.
Source link



