LATEST

കെഎസ്ആർടിസി-സ്വകാര്യ ബസുകളിൽ കാർ ഇടിച്ചുകയറി അപകടം; രണ്ട് പേർക്ക് പരിക്ക്


ആലപ്പുഴ: ചെങ്ങന്നൂരിൽ കല്ലിശേരി ജംഗ്‌ഷന് സമീപം കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെഎസ്ആർടിസി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ ആദ്യം ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിനുകുറുകെ തെന്നി മാറിയാണ് പിന്നാലെ വന്ന സ്വകാര്യ ബസിൽ ഇടിച്ചത്. അപകടമുണ്ടായ എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.


Source link

Back to top button