test del 3
ചാലക്കുടിപ്പാലം അടച്ചു; ഇനി ഗതാഗതം സമാന്തര പാലത്തിലൂടെ: ഗതാഗതനിരോധനം 6 ദിവസത്തേക്ക്

ചാലക്കുടി ∙ തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന ചാലക്കുടിപ്പാലം ഇന്നലെ രാത്രി അടച്ചു. ദേശീയപാതയിൽ കൊരട്ടി മേൽപ്പാലത്തിന്റെയും മുരിങ്ങൂർ, ചിറങ്ങര അടിപ്പാതകളുടെയും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപ്പണിക്കും ചാലക്കുടിപ്പാലത്തിലെ ബലപരിശോധനയ്ക്കും ബെയറിങ് മാറ്റുന്നതുമായി ബന്ധപ്പെട്ടുമാണു പാലം അടച്ചത്.കുരുക്കു ലഘൂകരിക്കാൻ ∙ തൃശൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോട്ടമുറിയിൽനിന്നു തിരിഞ്ഞു സാൻജോ നഗർ, പാറക്കൂട്ടം, കിൻഫ്ര പാർക്ക്, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും.∙ ഗതാഗത നിയന്ത്രണത്തിനായി 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിച്ചു.
Source link


