test del 2

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു


പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം പ്രയാസമനുഭവിക്കേയാണ് മരണം. മികച്ച നടിക്കുള്ള സീസർ ബഹുമതി നാലുതവണ നേടിയ നടിയാണ് നതാലി. ഓസ്കർ ബഹുമതിക്കു തുല്യമായ ഫ്രഞ്ച് പുരസ്കാരമാണ് സീസർ അവാർഡ്.എൺപതോളം ചലച്ചിത്രങ്ങളിൽ ബായേ അഭിനയിച്ചു. ഫ്രാൻസ്വാ ട്രൂഫോ, ഴാങ് ലൂക് ഗോദാർദ് തുടങ്ങിയവരുടെ ചിത്രങ്ങളുടെ ഭാഗമായി.1948-ൽ നോർമൻഡിയിലാണ് ജനനം. അഭിനയരംഗത്തെത്തുംമുൻപ് നർത്തകിയെന്ന നിലയിൽ ശ്രദ്ധനേടി. 1973-ൽ പുറത്തിറങ്ങിയ പ്രണയഹാസ്യചിത്രം ലന്യൂ അമേരിക്കൈൻ (ഇംഗ്ലീഷിൽ ‘ഡേ ഫോർ നൈറ്റ്’) ആണ് അവർക്ക് ശ്രദ്ധനേടിക്കൊടുത്തത്. പ്രശസ്തനടി ലോറാ സ്മിത് മകളാണ്.


Source link

Back to top button