LATEST

പ്രവാസികളുടെ സുരക്ഷയിൽ കടുത്ത‌ ആശങ്ക; അടിയന്തര യോഗം ചേർന്ന് സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കാബിനറ്റ് സുരക്ഷാ കമ്മിറ്റി (സിഎസ്‌എസ്) യോഗം ചേർന്നു. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ യുദ്ധമേഖലകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നു. ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണവും ഗൾഫ് മേഖലയിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തിരിച്ചടിയും യോഗത്തിൽ ചർച്ചയായി.

യുദ്ധമേഖലയിലൂടെ യാത്രചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരീക്ഷയ്‌ക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും യോഗം പ്രത്യേകമായി വിലയിരുത്തി. മേഖലയിലെ സുരക്ഷയെയും സാമ്പത്തിക വാണിജ്യപ്രവർത്തനങ്ങളെയും സാഹചര്യം എങ്ങനെ ബാധിക്കുമെന്നും കമ്മിറ്റി ചർച്ച ചെയ്‌തു.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിയതായി യോഗത്തിന് ശേഷം ഔദ്യോഗിക പ്രസ്‌താവനയിലൂടെ കേന്ദ്രസർക്കാർ അറിയിച്ചു. സംഘർഷങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും നയതന്ത്രചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരണമെന്നും യോഗം ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button