LATEST NEWS

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിയെ സ്വീകരിച്ച് യുഎഇ


അബുദാബി ∙ അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. ഇന്ന് ഉച്ചയോടെ അബുദാബി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നേരിട്ടെത്തിയിരുന്നു.സന്ദർശന വേളയിൽ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിൽ വിവിധ തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തും. ഊർജ സുരക്ഷ, പ്രതിരോധം, സമുദ്ര വ്യാപാരം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ യുഎഇയുമായുള്ള ബന്ധം മോദിയുടെ ഈ സന്ദർശനത്തോടെ കൂടുതൽ കരുത്താർജ്ജിക്കും.


Source link

Back to top button