NEWS
മഴയിൽ തെന്നിയ ബസ് എതിർദിശയിലേക്ക്: കാറും ബൈക്കുകളും തകർത്തു – വിഡിയോ

കണ്ണൂർ∙ മമ്പറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് അപകടം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിൽക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് തകർത്തു. ആർക്കും പരുക്കേറ്റില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Source link


