കീം പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല; സാവകാശം സിബിഎസ്‌ഇ പുനർമൂല്യനിർണയ ഫലം കൂടി സമർപ്പിക്കാൻ

തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം ഇന്നുണ്ടാകില്ല. സിബിഎസ്‌ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം കൂടി സമർപ്പിച്ച ശേഷം ഈ മാസം 26നാകും ഫലം പ്രഖ്യാപിക്കുക. എന്നാൽ, പുതിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കീം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.
ഇന്നലെ രാത്രിയാണ് സിബിഎസ്‌ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം പുറത്തുവന്നത്. ഈ മാർക്ക് വിവരങ്ങൾ കൂടി ഓൺലൈനായി സമർപ്പിക്കേണ്ടതുണ്ട്. അതിനാൽ, കീം ഫലപ്രഖ്യാപന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീം ഫലപ്രഖ്യാപനം നീട്ടിവയ്‌ക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് മാർക്ക് അപ്‌ഡേറ്റ് ചെയ്‌ത് നൽകേണ്ട നടപടി സ്വീകരിക്കാൻ എൻട്രൻസ് പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Source link
NEWS


