NEWS
മന്ത്രി മൂത്രം ഒഴിച്ച് ശുചിമുറി ഉദ്ഘാടനം ചെയ്യുന്നതായി കാർട്ടൂൺ പത്രത്തിൽ; വരച്ചയാളെ ഉപദേശക ബോർഡിൽ ഉൾപ്പെടുത്തിയ കെ.നാരായണക്കുറുപ്പ്

കോട്ടയം ∙ ട്രാൻസ്പോർട്ട്, എക്സൈസ് വകുപ്പുകൾ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാവും എന്ന് പത്രപ്രവർത്തകന്റെ ചോദ്യത്തിന് അന്ന് ഈ വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ. നാരായണക്കുറുപ്പ് പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നുന്നെന്ന് മകനും മുൻ എംഎൽഎയുമായ എൻ.ജയരാജ് ഓർക്കുന്നു. ‘കേരളത്തിൽ ഒരുപാട് മലകളുണ്ടല്ലോ. പക്ഷേ, ശബരിമലയെക്കുറിച്ചല്ലേ ആളുകൾ എപ്പോഴും പറയുന്നത്’ എന്നായിരുന്നു ആ മറുപടി. ആ മറുപടിയിലൂടെ ഈ വകുപ്പുകളുടെ പ്രാധാന്യവും അച്ഛൻ പറയാതെ പറഞ്ഞെന്ന് ജയരാജ് ചൂണ്ടിക്കാട്ടി.സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര ഇന്നു മുതൽ നടപ്പാകുമ്പോൾ 1977 മുതൽ 1979 വരെ നാലു മന്ത്രി സഭകളിൽ (സി.അച്യുതമേനോൻ, കെ.കരുണാകരൻ, എ.കെ ആന്റണി, പി.കെ വാസുദേവൻനായർ) ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന പിതാവിന്റെ അനുഭവങ്ങൾ ഓർക്കുകയാണ് ജയരാജ്.അച്ഛൻ ഗതാഗതവകുപ്പ് മന്ത്രിയായി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ഉലഹന്നാൻ മാപ്പിള സാർ ആശംസക്കത്തയച്ചു. ഒരിക്കലും ശകടാസുരൻ ആകാതിരിക്കട്ടെ എന്നാണ് അതിൽ ഏറ്റവും ഒടുവിൽ എഴുതിയിരുന്നത്. ഗതാഗതവകുപ്പ് തന്നെ ഇല്ലാതാക്കുന്ന മന്ത്രി ആകാതിരിക്കട്ടെ എന്നായിരുന്നു പ്രിയ ശിഷ്യനുള്ള ആശംസ. പോസ്റ്റ് കാർഡിൽ അയച്ച ഈ ആശംസ അച്ഛൻ സൂക്ഷിച്ചുവച്ചിരുന്നു. ഏതായാലും കാർഡിൽ ആശംസിച്ചതു പോലെ സംഭവിക്കാതിരിക്കാൻ അച്ഛൻ ശ്രദ്ധിച്ചു’- ജയരാജ് പറഞ്ഞു.
Source link


