ഫിഫ ലോകകപ്പിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ലോകമെങ്ങും ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. മണിക്കൂറുകള്‍പ്പുറം കിക്കോഫ് നടക്കാനിരിക്കുമ്പോള്‍ ആവേശം പതിവ് പോലെ കേരളത്തിലും പ്രകടമാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണമുണ്ടാകുമെന്നതില്‍ തീരുമാനമായത്.ലോകകപ്പ് സംപ്രേഷണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്. വ്യാജ ടി.വി ആപ്പുകള്‍ വഴിയാണ് പണം തട്ടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പ് കാണാമെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ എ.പി.കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നാണ് മുന്നറിയിപ്പില്‍ പൊലീസ് വ്യക്തമാക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഔദ്യോഗികമായ ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും പൊലീസ് പറയുന്നു. സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, നിയന്ത്രണമില്ലാതെ സ്‌പോര്‍ട്‌സ് കണ്ടന്റ്, എല്ലാ മത്സരങ്ങളും സൗജന്യമായി കാണാം തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് പൊലീസ് നല്‍കുന്നത്.
കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച മുന്നറിയിപ്പ് ചുവടെ:
ഫിഫ ലോകകപ്പ്: വ്യാജ TV ആപ്പുകള്‍ വഴി പണം തട്ടുന്നു
FIFA World Cup 2026 ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫുട്ബബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നു.
Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘FIFA World Cup ലൈവ് ഫ്രീ, ‘1000+ ടിവി ചാനലുകള്‍ സൗജന്യം’, ‘പ്രീമിയം OTT ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങളുടെ മറവില്‍, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ആപ്ലിക്കേഷനുകള്‍ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയല്‍ ഡൗണ്‍ലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം മൊബൈല്‍ ഫോണില്‍ ‘Update Required’, ‘Activate Subscription’, ‘Enable Service’ തുടങ്ങിയ സന്ദേശങ്ങള്‍ സജീവമാക്കാന്‍ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെടുകയും , ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാര്‍ പ്രവേശനം നേടുന്നു.
ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും തട്ടിപ്പുകാര്‍ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നു .
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്
FIFA World Cup മത്സരങ്ങള്‍ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
‘Free Premium Subscription’, ‘Unlimited Sports Access’, ‘Watch All Matches Free’ തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്.
Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികള്‍ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക.
ബാങ്കിംഗ്, UPI ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കുക.
സംശയാസ്പദമായ ലിങ്കുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും
ഫോര്‍വേഡ് ചെയ്യരുത് .
സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.
Source link
NEWS


