NEWS

വീണ്ടും നിപ്പ: വൈറലായി മുരളീധരന്റെ ‘എരണംകെട്ടവൻ’ പ്രസംഗം; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോർജ്


തിരുവനന്തപുരം∙ സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ 2021ലെ ‘എരണംകെട്ടവന്‍’ പ്രസംഗം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങളും സിപിഎം മുഖപത്രവും. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സമൂഹമാധ്യമത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചു. ‘‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപ്പയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ’’ – വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘‘എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാട് മുടിയും എന്നാണ് 2021ല്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമര്‍ശിച്ച് മുരളീധരന്‍ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ കേരളത്തില്‍ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോള്‍ നാട്ടില്‍ വവ്വാല്‍ ഉണ്ടായിരുന്നില്ലേ. ഇപ്പോള്‍ വവ്വാല്‍ രോഗം പരത്താന്‍ കാരണം ഭരിക്കുന്നവര്‍ ശരിയല്ലാത്തതുകൊണ്ടാണ്’’ – ഇതായിരുന്നു മുരളീധരന്റെ പഴയ പ്രസംഗം.


Source link

Back to top button