LIFESTYLE
119 കോടിയുടെ ‘ആകാശക്കൊട്ടാരം’ കാണാനെത്തി ദീപികയും രൺവീറും; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ പ്രിയ ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും മുംബൈയിലെ തങ്ങളുടെ പുതിയ ആഡംബര വസതി സന്ദർശിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ബാന്ദ്രയിലുള്ള ഈ അത്യാധുനിക വസതിയുടെ നിർമാണ–ഇന്റീരിയർ ജോലികൾ വിലയിരുത്താൻ എത്തിയതായിരുന്നു ഇരുവരും. ബാൽക്കണിയിൽ ഒരുമിച്ചു നിൽക്കുന്നതും വീടിന്റെ ജോലികൾ ചർച്ച ചെയ്യുന്നതുമായ ഇവരുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.119 കോടിയുടെ ‘ആകാശക്കൊട്ടാരം’മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത്, അറേബ്യൻ കടലിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ‘ക്വാഡ്രപ്ലെക്സ്’ വസതിയാണ് ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. നാഗ്പാൽ ഡെവലപ്പേഴ്സ് നിർമിച്ച സാഗർ രേഷാം ഹൗസിങ് സൊസൈറ്റിയിലെ 16 മുതൽ 19 വരെയുള്ള നാല് നിലകളിലായാണ് ഈ സ്വപ്ന ഭവനം ഒരുങ്ങുന്നത്.ഏകദേശം 11,266 ചതുരശ്ര അടിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അറേബ്യൻ കടലിന്റെ പനോരമിക് കാഴ്ച ആസ്വദിക്കാൻ സാധിക്കുന്ന 1,300 ചതുരശ്ര അടിയുടെ വിശാലമായ ടെറസ് ഈ വീടിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, 2024ൽ ഇതേ കെട്ടിടത്തിന്റെ 15–ാം നിലയിൽ 17.8 കോടി രൂപയ്ക്ക് ദീപിക മറ്റൊരു അപ്പാർട്മെന്റ് കൂടി വാങ്ങിയിരുന്നു. ഇതോടെ ഈ കെട്ടിടത്തിലെ ഭൂരിഭാഗം പ്രീമിയം സ്പേസും ഈ ദമ്പതികളുടെ സ്വന്തമായി മാറി.ഷാറുഖിന്റെയും സൽമാന്റെയും അയൽക്കാർബോളിവുഡ് ബാദ്ഷാ ഷാറുഖ് ഖാന്റെ ‘മന്നത്തിനും’ സൽമാൻ ഖാന്റെ ‘ഗാലക്സി അപ്പാർട്മെന്റിനും’ തൊട്ടടുത്താണ് താരജോഡികളുടെ പുതിയ വസതി സ്ഥിതി ചെയ്യുന്നത്. സിനിമ താരങ്ങളുടെയും ബിസിനസ് പ്രമുഖരുടെയും പ്രിയപ്പെട്ട ഇടമാണ് ബാന്ദ്ര. വിമാനത്താവളത്തിലേക്കും ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി) പോലുള്ള പ്രമുഖ ബിസിനസ് ഹബ്ബുകളിലേക്കുമുള്ള മികച്ച യാത്രാസൗകര്യമാണ് ബാന്ദ്രയെ പ്രമുഖരുടെ പ്രിയപ്പെട്ട താവളമാക്കുന്നത്.
Source link
CINEMA
CINEMA


