NEWS

കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്


കോഴിക്കോട്∙ ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ഒരാഴ്ചയായി പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. അവിടെ നിന്നുള്ള ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗബാധിതന്റെ കുടുംബത്തോട് ക്വാറന്റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.


Source link

Back to top button