NEWS

ഓപ്പറേഷൻ തൂഫാൻ: ഇന്ന് മാത്രം അറസ്റ്റിലായത് 233 പേർ, റജിസ്റ്റർ ചെയ്ത കേസുകൾ ആയിരം കടന്നു


തിരുവനന്തപുരം ∙ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 233 പേര്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള നിരോധിത ലഹരി മരുന്നുകള്‍ കൈവശം വച്ചതിന് 215 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 1442 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 1559 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797)  വാട്സാപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


Source link

Back to top button