LATEST NEWS

‘എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്; ഇന്ത്യയിലും അമേരിക്കയിലും ഉണ്ട്, എനിക്ക് ഉറപ്പ്’


ന്യൂഡൽഹി ∙ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യക്കാർക്കെതിരെയുണ്ടായ വംശീയ പരാമർശങ്ങളിൽ അമേരിക്കയെ പ്രതിരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മാർക്കോ റൂബിയോയുടെ പരാമർശം.ഇന്ത്യയെ ഒരു നരകക്കുഴി എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റ് ഡോണൾ‌ഡ് ട്രംപ് അടുത്തിടെ റീഷെയർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് ട്രംപ് രംഗത്തെത്തി. ‘‘അതിനെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് എനിക്കറിയില്ല, എങ്കിലും ഞാൻ അതിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓൺലൈനിലും മറ്റ് ഇടങ്ങളിലും ആളുകൾ അത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടാകാം എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്. ഇവിടെയും (ഇന്ത്യയിൽ) വിഡ്ഢികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അമേരിക്കയിലും വിഡ്ഢികളുണ്ട്, അവർ എപ്പോഴും ഇത്തരം മണ്ടൻ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കും’’ – മാർക്കോ റൂബിയോ പറഞ്ഞു.


Source link

Back to top button