NEWS

‘സുധാകരൻ കോമാളിയായി, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ?’: എച്ച്.സലാം


ആലപ്പുഴ∙ അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ രാഷ്‌ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയൻ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി അല്ലാതിരുന്ന സുധാകരൻ എന്തിന് പണം പിരിച്ചു?അന്ന് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ സുധാകരന് ധൈര്യമുണ്ടോയെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ എച്ച്.സലാം ചോദിച്ചു. പിണറായിയെ സുധാകരൻ നനഞ്ഞകോഴി എന്നു വിളിച്ചതിനു മറുപടിയായാണ് പോസ്റ്റിട്ടത്.പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യമാണെന്ന് കരുതരുത്. പിണറായി വിജയൻ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരൻ മറന്നു പോകരുത്. 2021ൽ ഞാൻ മത്സരിച്ച നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി അല്ലാതിരുന്ന ജി.സുധാകരൻ എന്തിന് പണം പിരിച്ചു? അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ജി.സുധാകരന് ധൈര്യമുണ്ടോ?


Source link

Back to top button