NEWS

ബെന്നി തോമസ് രാജിവച്ചു; സലിംകുമാറിന് വിട നൽകി കേരളം – പ്രധാനവാർത്തകൾ അറിയാം


സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിൽ നിന്ന് സഹോദരി ഭർത്താവ് രാജിവച്ചതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സലിം കുമാറിന്റെ സംസ്കാരവും ഹോർമുസിൽ ഇറാന്റെ ഡ്രോണുകൾ യുഎസ് വെടിവച്ചിട്ടതും, ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണവും ബംഗാളിന്റെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം തുടങ്ങിയവ വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി. സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. വെടിനിർത്തൽ പ്രഖ്യാപനങ്ങളും സമാധാന ചർച്ചകളും പൂർണമായി തകർത്ത് ലബനനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ സാഹസിക നീക്കം. 


Source link

Back to top button