NEWS

സമാധാന ചർച്ചകളെ തകിടം മറിച്ച് ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം; ഇസ്രയേൽ ലക്ഷ്യം വച്ചത് ഉന്നതനെ?


ബെയ്റൂട്ട്∙ വെടിനിർത്തൽ പ്രഖ്യാപനങ്ങളും സമാധാന ചർച്ചകളും പൂർണമായി തകർത്ത് ലബനനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ സാഹസിക നീക്കം. ആക്രമണത്തോടെ മേഖലയിലെ എല്ലാ സമാധാന ശ്രമങ്ങളും തകിടം മറിഞ്ഞു. ആക്രമണത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സൈന്യവും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള ‌ഒരു ഉന്നത ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു ആക്രമണം എന്നാണ് സംയുക്ത പ്രസ്താവന നൽകുന്ന സൂചന. വൻ പ്രാധാന്യമുള്ള ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിസ്ബുല്ലയുടെ കമാൻഡ് റൂം ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എത്രത്തോളം ഉന്നതനായ നേതാവാണ് എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ തിരിച്ചടി. പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇതൊരു നിർണായക വഴിത്തിരിവാകുമെന്നാണ് റിപ്പോർട്ടുകൾ.


Source link

Back to top button