NEWS

‘പതിനെട്ടുകാരന് സിബിഐയേക്കാൾ വേഗതയും മൂർച്ഛയും, യുവാക്കൾ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തി’


ന്യൂഡൽഹി∙ സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ ടെൻഡർ പ്രക്രിയയിലെ വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന വിദ്യാർഥികളായ സാർഥക് സിദ്ധാന്തിനെയും നിസർഗ അധികാരിയെയും പ്രശംസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രമുഖ മാധ്യമങ്ങൾക്കും രാജ്യത്തെ അന്വേഷണ ഏജൻസികൾക്കും ചെയ്യാൻ കഴിയാത്തതാണ് ഇരുവരും ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച സാർഥകുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ എക്‌സിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.‘‘സാർഥകിനു വെറും 18 വയസ്സ് മാത്രമേയുള്ളൂ. എന്നാൽ ചിന്താഗതിയിലും ധീരതയിലും തത്വങ്ങളിലും അവൻ ആർക്കും പിന്നിലല്ല. രാജ്യത്തെ ഒരു പതിനെട്ടുകാരൻ സിബിഐയേക്കാൾ വേഗതയും മൂർച്ഛയുമുള്ളവനാണെന്ന് തെളിയിച്ചിരിക്കുന്നു. യുവാക്കളുടെ ഈ വിജയം യഥാർഥത്തിൽ സർക്കാരിന്റെ പരാജയമാണ്. നമ്മുടെ യുവാക്കൾ ചോദ്യങ്ങൾ ചോദിക്കാതെ, കണ്ണുകൾ തുറക്കാതെ റീൽസ് ഉണ്ടാക്കിക്കൊണ്ടും പക്കാവട വറുത്തുകൊണ്ടുമിരിക്കാനാണ് മോദിജി ആഗ്രഹിക്കുന്നത്. എന്നാൽ ഈ യുവാക്കൾ ചോദ്യങ്ങൾ ചോദിച്ചു, അവർ അതിനുള്ള ഉത്തരവും കണ്ടെത്തി. ഇതാണ് ഇന്ത്യയുടെ യഥാർഥ യുവശക്തി. രാജ്യത്തിന്റെ ഭാവി വഴിതെറ്റിപ്പോകില്ല’’ – രാഹുൽ ഗാന്ധി പറഞ്ഞു. 


Source link

Back to top button