NEWS
സീൻ ഒന്ന് ചിരി, സീൻ രണ്ട് കണ്ണീർ: അഭിനയിക്കാനറിയില്ലെന്ന് പരിഹാസം; ദേശീയ പുരസ്കാരത്തിലൂടെ മറുപടി

അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ നിന്നു മടക്കിയയച്ച സലിം കുമാറാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കപ്പെട്ടത്. സിനിമാ നടനാകണം എന്ന ആഗ്രഹം കുട്ടിക്കാലത്ത് അമ്മയടക്കം രണ്ടോ മൂന്നോ പേരോടുമാത്രമേ സലിം പറഞ്ഞിട്ടുള്ളൂ. അന്ന് അതു കേട്ടിട്ട് അവർ പറഞ്ഞ മറുപടി ഓർത്തിട്ടാണു മറ്റാരോടും പറയാതിരുന്നതെന്ന് സലിം തന്നെ പറഞ്ഞിട്ടുണ്ട്.‘കറുത്തിട്ട് എല്ലുകൾ ഉന്തി, കവിൾ കുഴിഞ്ഞ്, രണ്ടു മത്തങ്ങക്കണ്ണുകളുമായി നടക്കുന്ന ഞാൻ പ്രേംനസീർ, മമ്മൂട്ടി, റഹ്മാൻ തുടങ്ങിയ സുന്ദരന്മാർ വിരാജിക്കുന്ന ഒരിടത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ, അതിൽ ഞാൻ അപമാനിതനായാൽ തെറ്റു പറനാനാവില്ല. അതിനാൽ സിനിമാനടൻ എന്ന മോഹത്തെ വക്കീൽകോട്ട് പുതപ്പിച്ചു. വക്കീലിനു ലുക്ക് വേണ്ടല്ലോ. ബുദ്ധി മതി. വക്കീൽ ആവുക എന്ന ആഗ്രഹം പറയുമ്പോൾ ആരും എന്നെ അപമാനിച്ചിട്ടില്ല.’പ്രീഡിഗ്രിക്കു ട്യൂഷനുപോയ സമയത്താണ് സുനിതയെ കാണുന്നത് പ്രണയം തുടങ്ങി. 1996 സെപ്റ്റംബർ 14നായിരുന്നു വിവാഹം. .കല്യാണത്തലേന്ന് മിമിക്രിയും ഗാനമേളയുമൊക്കെയുണ്ടായിരുന്നു കല്യാണം കഴിഞ്ഞു പിറ്റേന്ന് ഭാര്യവീട്ടിൽ ഇരിക്കുമ്പോൾ അതാ ഭാഗ്യം കാറുപിടിച്ചുവരുന്നു. സിദ്ദിഖ് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ട’ത്തിന്റെ സെറ്റിലേക്ക് ക്ഷണിക്കാനെത്തിയ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അത്.
Source link


