HEALTH

പതുക്കെ ആഹാരം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കണം


നമ്മൾ അമിതമായി ഭക്ഷണം കഴിക്കുന്നത് അതിന്റെ രുചി കാരണമാണെന്നാണ് പൊതുവേ കരുതാറുള്ളത്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം അതങ്ങനെയല്ല. നമ്മൾ ഭക്ഷണത്തെ നന്നായി ആസ്വദിക്കുന്നത് നിർത്തിയതാണ് പ്രധാനപ്രശ്നം!‌ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, നമ്മുടെ തലച്ചോറും വയറും തമ്മിലുള്ള ആശയവിനിമയം തകിടം മറിയുന്നു. ഫലമോ? വയർ നിറഞ്ഞെന്ന ശരീരത്തിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ വരുന്നു. ഗവേഷകരായ ജസ്റ്റിൻ ജെ. സുങ്, ഡാന എം. സ്മോൾ എന്നിവർ ചേർന്ന് 2025-ൽ പുറത്തിറക്കിയ ‘ഇൻ ഡിഫൻസ് ഓഫ് പ്ലെഷർ: വി നീഡ് ടു റീതിങ്ക് ഫുഡ് റിവാർഡ് ആൻഡ് ഒബീസിറ്റി’ (In defense of pleasure: We need to rethink food reward and obesity) എന്ന പഠനമാണ് ഇക്കാര്യങ്ങൾ പറഞ്ഞുവെയ്ക്കുന്നത്.വിശപ്പ് രണ്ട് തരമുണ്ട്. ശാരീരിക വിശപ്പ് (Physical Hunger), ശരീരത്തിന് ഊർജ്ജം ആവശ്യമായി വരുമ്പോൾ ഉണ്ടാകുന്നത്.ഭക്ഷണത്തിന്റെ മണം, സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ, സങ്കടം അല്ലെങ്കിൽ വിരസത എന്നിവ കാരണം പെട്ടെന്ന് തോന്നുന്ന കൊതിയാണ് മാനസികമായി ഉണ്ടാകുന്ന വിശപ്പ് (Hedonic Hunger). ഇത്തരം ‘കൊതികൾ’ തലച്ചോറിലെ ഡോപമിൻ (Dopamine) എന്ന കെമിക്കലിനെ ഉത്തേജിപ്പിക്കുകയും, വയർ നിറഞ്ഞാലും വീണ്ടും കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.എന്താണ് പരിഹാരം? ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിലാണ് കാര്യം. ഫോണോ ടിവിയോ നോക്കാതെ, ഭക്ഷണത്തിന്റെ രുചിയും മണവും അറിഞ്ഞ് പതുക്കെ കഴിക്കുക (Mindful Eating) എന്നതാണ് ഇതിനുള്ള പരിഹാരം. വയർ നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താൻ ഏകദേശം 20 മിനിറ്റ് സമയമെടുക്കും. അതുകൊണ്ട് ധൃതിപിടിച്ച് കഴിക്കുമ്പോൾ നമ്മൾ അറിയാതെ അമിതമായി കഴിച്ചുപോകുന്നു.ഭക്ഷണം കഴിക്കുന്നത് വെറുമൊരു ശാരീരിക ആവശ്യം മാത്രമല്ല, അത് മാനസികവും വൈകാരികവുമായ ഒന്നുകൂടിയാണ്. ഭക്ഷണം, പതുക്കെ ആസ്വദിച്ച് കഴിക്കാൻ ശീലിച്ചാൽ അമിതമായി കഴിക്കുന്ന ശീലം തനിയെ മാറിക്കോളും. ഡയറ്റിങ് പ്രയാസമാണെന്ന് തോന്നുന്നവർ ഇങ്ങനെ ശീലിക്കുന്നതാവും അഭികാമ്യം.


Source link

Back to top button