LATEST NEWS
ആലപ്പുഴ ജില്ലയിൽ പ്രതീക്ഷ തെറ്റി എൻഡിഎ; വോട്ട് കുറഞ്ഞത് ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ

ആലപ്പുഴ ∙ ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്നു കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ എൻഡിഎ സ്ഥാനാർഥികൾ. 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടു കുറഞ്ഞു. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോഴും ഭൂരിഭാഗം മണ്ഡലങ്ങളിലും എൻഡിഎയ്ക്കു വോട്ടു കുറയുകയാണു ചെയ്തത്.ജില്ലയിൽ 9 മണ്ഡലങ്ങളിലുമായി ഏകദേശം 3500 വോട്ടാണ് എൻഡിഎയ്ക്ക് കൂടിയത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7 മണ്ഡലങ്ങളിലാണു വോട്ട് കുറഞ്ഞത്. കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വോട്ട് കൂടിയത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണു വോട്ട് കൂടിയത്.
Source link


