SPORTS

ഫൈനലിൽ ഗുജറാത്തിനെ ആദ്യം എറിഞ്ഞിടാൻ ആർസിബി, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തു; ഗുജറാത്ത് ടീമിൽ ഒരു മാറ്റം


അഹമ്മദാബാദ് ∙‌ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ടോസ്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ബോളിങ് തിരഞ്ഞെടുത്തു. കലാശപ്പോരിൽ പ്ലേയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ആർസിബി ഇറങ്ങുന്നത്. ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. സായ് കിഷോറിനു പകരം അർഷദ് ഖാൻ ഇലവനിലെത്തി. പേസ് ബോളർമാർക്ക് പിന്തുണ നൽകുന്ന പിച്ചാണ് അഹമ്മദാബാദിലേത്. തുടക്കത്തിൽ മികച്ച സ്വിങ്ങും ബൗൺസും ലഭിക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 189 ആണ്.∙ കരുത്തോടെ ബെംഗളൂരു നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനവുമായാണ് രജത് പാട്ടിദാറും സംഘവും തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ ഫൈനലിന് ടിക്കറ്റെടുത്തത്. കരുത്തുറ്റ ബാറ്റിങ് നിരയും സന്തുലിതമായ ബോളിങ് നിരയുമുള്ള ബെംഗളൂരുവിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല.ബലം: ദൗർബല്യം: ഹെയ്സൽവുഡ്– ഭുവനേശ്വർ ജോടിക്ക് ശക്തമായ പിന്തുണ നൽകുന്ന മൂന്നാം പേസറുടെ അഭാവം. സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാത്ത പ്ലേയിങ് ഇലവൻ.


Source link

Back to top button