LATEST NEWS

കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല: മറുപടിയുമായി റിനി ആൻ ജോർജ്


യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കു നേരെ ഉണ്ടായ കൂവലിൽ മറുപടിയുമായി റിനി ആൻ ജോർജ്. കൂവിയർ കോൺഗ്രസ് പ്രവർത്തകരല്ലെന്നും ചില കുലംകുത്തികളാണെന്നും റിനി പറയുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു… അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസ്സുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം റിനിക്കെതിരെ കൂവി വിളിച്ചത്. അവരെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.


Source link

Back to top button