SPORTS

‘ഞാൻ ഹോട്ടാണെന്നു പറയും, എനിക്കു താൽപര്യമില്ല’: രാജസ്ഥാൻ റോയൽസ് താരത്തെ ബ്ലോക്ക് ചെയ്തെന്ന് നടി!


മുംബൈ∙ രാജസ്ഥാൻ റോയൽ‍സ് ക്രിക്കറ്റ് താരം തുടർച്ചയായി സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് നടി നേഹൽ വദോലിയ. ഒരു പോ‍ഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഒരു രാജസ്ഥാൻ താരം സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ അയക്കുന്നതായി നേഹൽ വെളിപ്പെടുത്തിയത്. എന്നാൽ താരത്തിന്റെ പേരു പറയാൻ നേഹൽ തയാറായില്ല. വിവാഹമോചനം നേടിയ ആളാണ് തനിക്കു പിന്നാലെ കൂടിയതെന്നും നേഹല്‍ ചർച്ചയിൽ പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ ഇടുന്ന സ്റ്റോറികൾക്കെല്ലാം പ്രതികരണം അയക്കുന്ന ക്രിക്കറ്റ് താരം ഇടയ്ക്കിടെ തന്നെ ലുക്കിനെയും പ്രശംസിക്കാറുണ്ടെന്നാണ് നടിയുടെ അവകാശവാദം.ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും ടെലിവിഷൻ‍ പരമ്പരകളിലൂടെയും പ്രശസ്തയാണ് നേഹൽ വദോലിയ. അതേസമയം നേഹൽ ആരോപണമുന്നയിച്ച രാജസ്ഥാൻ താരം ആരാണെന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ പ്ലേ ഓഫിൽ കടന്ന രാജസ്ഥാൻ, രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു പുറത്തായിരുന്നു. 


Source link

Back to top button