AUTO
27,000 രൂപ മുടക്കിയാൽ ലേ–ലഡാക്കിലൂടെ ബൈക്കോടിക്കാം; 6 ദിവസത്തെ പാക്കേജുമായി എൻഎച്ച് അഡ്വഞ്ചേഴ്സ്

മഞ്ഞു പെയ്യുന്ന ഹിമാലയൻ മലനിരകളിലൂടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡിലൂടെ പാങ്ഗോങ് തടാകക്കരയിലൂടെ റൈഡ് ചെയ്യാൻ ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികളുണ്ടാകുമോ? നിങ്ങൾ ഒരു റൈഡറാണെങ്കിൽ സഞ്ചാര പ്രേമിയെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും പോകേണ്ടയിടമാണ് ലേ യും ലഡാക്കും ഉൾപ്പെടുന്ന ഹിമാലയൻ മലനിരകൾ.മിക്കവരുടേയും യാത്രാമോഹം തുടങ്ങിയിടത്തുതന്നെ നിൽക്കാൻ കാരണം ഈ ചോദ്യങ്ങളൊക്കെയാണ്. മാത്രമല്ല അവിടെ ചെന്നാൽ മെഡിക്കൽ സപ്പോർട്ട്, സർവീസ് സപ്പോർട്ട്, പിന്നെ ഭാഷ എല്ലാം പ്രശനമല്ലേ തുടങ്ങിയ കാര്യങ്ങളും കൂട്ടിച്ചേർക്കുമ്പോൾ ഹിമാലയൻ ട്രിപ്പ് തുടങ്ങിയിടത്തുതന്നെ നിൽക്കും.എന്നാൽ, നിങ്ങൾക്ക് ഒരു 27000 രൂപ സംഘടിപ്പിക്കാൻ പറ്റുമോ? എങ്കിൽ നിങ്ങൾക്കു ലേയിലും ലഡാക്കിലും 6 ദിവസം ബൈക്കിൽ കറങ്ങാം. താമസം, ഭക്ഷണം, മെഡിക്കൽ സപ്പോർട്ട്, വാഹന സർവീസ് സപ്പോർട്ട് എന്നിവയെല്ലാം ഈ തുകയ്ക്കുള്ളിൽ ലഭ്യമാകും. മാത്രമല്ല ഭാഷയുടെ പ്രശ്നവുമില്ല. കാരണം നിങ്ങൾക്കാപ്പം കൂടെയുണ്ടാവുക കൊച്ചി സ്വദേശി മാഹിനാണ്.നോർത്ത് ഹൈറ്റ്സ് അഡ്വഞ്ചർ ക്ലബ്– ഫ്രം കൊച്ചികൊച്ചി സ്വദേശി മാഹിനും കൂട്ടരും ലേ ലഡാക്ക് ട്രിപ്പ് ഓർഗനൈസ് ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷത്തിനുമുകളിലായി. പാക്കേജ് തയാറാക്കുന്നതിലെ വ്യത്യസ്തതയാണ് ഈ അഡ്വഞ്ചർ ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങൾക്കെവിടൊക്കെ പോകണം എന്നു കൃത്യമായ പ്ലാനുണ്ടെങ്കിൽ അതിനനുസരിച്ച് ട്രിപ് മാഹിനും കൂട്ടരും പ്ലാൻ ചെയ്തു തരും. ഇനി അതല്ല ഇവരുടെ പ്ലാൻ നിങ്ങൾക്കു ഓക്കെ ആെണങ്കിൽ അതിനനുസരിച്ച് യാത്ര ചെയ്യുകയുമാകാം.കൊച്ചി–ഡൽഹി ഫ്ലൈറ്റ്, ഡൽഹി–ലേ ഫ്ലൈറ്റ്. ഈ രണ്ടു ടിക്കറ്റും കുറഞ്ഞ റേറ്റിൽ ഇവർതന്നെ അറേഞ്ച് ചെയ്യും. ഇനി അതല്ല, ഡൽഹിയിലെത്തി റോഡ് മാർഗം പോകണമെങ്കിൽ അതും സെറ്റ്. ഡൽഹിയിൽനിന്നു മണാലിവരെ വോൾവോയുണ്ട്. അവിടുന്ന് ഷെയർ ടാക്സി വഴി ലേയിലേക്ക് പോകാം. ഇത് കുറച്ചു ചെലവേറിയതാണെന്നു മാത്രം.
Source link


