AUTO

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ; സർവീസ് നടത്തുക മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ


അതിവേഗം ബഹുദൂരം സഞ്ചരിക്കുക എന്നതാണ് ഇന്നത്തെ ജനങ്ങളുടെ ആവശ്യം. കാലത്തിനനുസരിച്ചുള്ള ആ മാറ്റങ്ങളിലേക്കു ചുവടു വയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേയും. അതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രങ്ങൾ റെയിൽവേ പുറത്തുവിട്ടു കഴിഞ്ഞു. റെയിൽവേ മന്ത്രാലയ ആസ്ഥാനത്ത്, ഗേറ്റ് – 4 ലാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളതെന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ബംഗളൂരുവിലെ ബി ഇ എം ൽ ലിമിറ്റഡും സംയുക്തമായാണ് 280 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ സെറ്റുകൾ വികസിപ്പിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്തരമൊരു പ്രൊജക്റ്റ് രാജ്യത്ത് നടപ്പിലാക്കുക. 1389.5 ഹെക്ടർ ഭൂമി ഇതിന്റെ ഭാഗമായി ഏറ്റെടുത്തു കഴിഞ്ഞു. ജാപ്പനീസ് റെയിൽവേയുടെ സഹായത്തോടെയാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപനയും നിർമാണവും. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.


Source link

Back to top button