AUTO

എന്താണ് എഡിഎഎസ്, എഇബി, എൽകെഎ; അറിയാം വാഹന സുരക്ഷാ സംവിധാനങ്ങളെ


ഒരു വാഹനത്തിൽ ലഭ്യമായ സുരക്ഷാസംവിധാനങ്ങളെ രണ്ടായി തിരിക്കാം. സജീവ (ആക്ടീവ്) സംവിധാനങ്ങളും നിഷ്ക്രിയ (പാസീവ്) സംവിധാനങ്ങളും. നിഷ്ക്രിയ സുരക്ഷാസംവിധാനങ്ങൾ ഒരു അപകടമുണ്ടാകുമ്പോൾ മാത്രം പ്രവർത്തിക്കുന്നവയാണ്. അപകടമുണ്ടാകുമ്പോഴും അതിനുശേഷവും വാഹനത്തിലെ യാത്രക്കാരെ സംരക്ഷിക്കുക എന്നതാണ് ഇവയുടെ ജോലി. പ്രീടെൻഷനോടുകൂടിയ സീറ്റ്ബെൽറ്റുകൾ, എയർബാഗുകൾ, വാഹനബോഡിയിലെ ക്രംബിൾ സോണുകൾ, സുരക്ഷാഗ്ലാസുകൾ എന്നിവയാണ് പ്രധാന നിഷ്ക്രിയ സുരക്ഷാസംവിധാനങ്ങൾ. വാഹനബോഡിയുടെ ദൃഢത (ക്രാഷ് ടെസ്റ്റുകൾ വഴി അളക്കപ്പെടുന്ന) ഈ വിഭാഗത്തിൽപ്പെട്ട മറ്റൊരു സുരക്ഷാസംവിധാനമാണ്.സജീവ സുരക്ഷാസംവിധാനങ്ങളിൽ പ്രധാനമായവ ഇവയാണ്:എബിഎസ് (ABS)ഇബിഡി (EBD)ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സംവിധാനം എബിഎസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ഒന്നാണ്. ഓരോ വീലിലും എത്തുന്ന ബ്രേക്കിങ് ശക്തി ക്രമീകരിക്കുകയാണ് ഇതു ചെയ്യുന്നത്. ഏത് അവസ്ഥയിലുള്ള ബ്രേക്ക് പ്രവർത്തനവും കൃത്യമായി നിയന്ത്രിക്കുകവഴി ഇതു വാഹനത്തിന്റെ റോഡിലെ പിടിത്തം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നു.


Source link

Back to top button