BUSINESS
വേഗമേറിയ 5ജി; പ്രയോറിറ്റി പോസ്റ്റ്പെയ്ഡുമായി എയർടെൽ

ന്യൂഡൽഹി∙ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് വേഗമേറിയ 5ജി സേവനം നൽകാനായി ‘പ്രയോറിറ്റി പോസ്റ്റ്പെയ്ഡ്’ എന്ന സംവിധാനം എയർടെൽ ആരംഭിച്ചു.5ജി സ്ലൈസിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സേവനം. തടസ്സമില്ലാതെ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കാൻ പ്രയോറിറ്റി പോസ്റ്റ്പെയ്ഡ് സഹായിക്കും.നിലവിൽ യുഎസ്, സിംഗപ്പൂർ, ബ്രിട്ടൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സമാനമായ സേവനമുള്ളത്. ടെലികോം ശൃംഖലയുടെ നിശ്ചിത ഭാഗം നിശ്ചിത ഉപയോക്താക്കൾക്ക് വേണ്ടി മാത്രമായി അനുവദിക്കുന്ന രീതിയാണ് 5ജി സ്ലൈസിങ്.തിരക്കേറിയ സ്ഥലങ്ങളിൽ പോലും പ്രയോറിറ്റി കണക‍്ഷനുള്ളവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ പോസ്റ്റ്‍പെയ്ഡ് ഉപയോഗിക്കുന്ന എല്ലാവർക്കും സേവനം തനിയെ ലഭ്യമാകും. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Canva/Airtel Africa, CC BY-SA 4.0, via Wikimedia Commonsൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


