AUTO
ZR-V ഹൈബ്രിഡ്’ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് ആരംഭിച്ചു, ഡെലിവറി ജൂലൈ മുതൽ

പുത്തൻ സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ZR-V ഹൈബ്രിഡ് എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. വിദേശത്ത് നിർമ്മിച്ച് പൂർണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലായതിനാൽ പരിമിതമായ എണ്ണം മാത്രമായിരിക്കും രാജ്യത്ത് വിൽക്കുക. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാറിനായുള്ള പ്രീ-ബുക്കിങ് ഹോണ്ട ആരംഭിച്ചുകഴിഞ്ഞു. 2026 ജൂലൈ മുതൽ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കും.കരുത്തുറ്റ ഹൈബ്രിഡ് എൻജിൻ2.0 ലീറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനൊപ്പം ഡ്യുവൽ മോട്ടോർ സ്ട്രോങ്-ഹൈബ്രിഡ് സംവിധാനമാണ് ഇന്ത്യയിലെത്തുന്ന ZR-V യിലുള്ളത്. മുന്നിലെ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്ന e-CVT ഗിയർബോക്‌സാണ് ഇതിൽ നൽകിയിരിക്കുന്നത്. ഈ കരുത്തുറ്റ എൻജിൻ കോമ്പോ 184 എച്ച്പി കരുത്തും 315 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ എസ്‌യുവിക്ക് വെറും 8 സെക്കൻഡ് മാത്രം മതി. മണിക്കൂറിൽ 172 കിലോമീറ്ററാണ് പരമാവധി വേഗം. ലീറ്ററിന് 22.79 കിലോമീറ്റർ മൈലേജും ഹോണ്ട അവകാശപ്പെടുന്നുണ്ട്.രാജ്യാന്തര വിപണിയിൽ 180 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ ടർബോ-പെട്രോൾ എൻജിനിലും ഓൾ-വീൽ ഡ്രൈവ് ഓപ്ഷനിലും ഈ വാഹനം ലഭ്യമാണ്.എക്സ്റ്റീരിയർ ഡിസൈൻവളരെ മിനുസമാർന്നതും വൃത്തിയുള്ളതുമായ ലൈനുകളോട് കൂടിയതുമാണ് ZR-V യുടെ ഡിസൈൻ. എൽ ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക് ഗ്രിൽ, ഇരുവശങ്ങളിലും എയർ വെന്റുകളുള്ള ബമ്പറും അതിന്റെ താഴത്തെ കറുത്ത ഭാഗവും മുൻഭാഗത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.വശങ്ങളിലേക്ക് നോക്കിയാൽ 18 ഇഞ്ച് അലോയ് വീലുകളാണ് ഇതിലുള്ളത്. വീൽ ആർച്ചുകളിലും ഡോറുകളുടെ താഴത്തെ ഭാഗത്തും ഗ്ലോസ്സ്-ബ്ലാക്ക് ക്ലാഡിങ്ങുകൾ നൽകിയിട്ടുണ്ട്. കൂടാതെ ഫ്ലഷ് ടൈപ്പ് റൂഫ് റെയിലുകളും കാറിലുണ്ട്. ആധുനിക കാറുകളിൽ കാണുന്ന കണക്റ്റഡ് എൽഇഡി ബാറുകൾക്ക് പകരം ലളിതവും മനോഹരവുമായ ടെയിൽ ലാമ്പുകളാണ് പിന്നിലുള്ളത്. സിൽവർ ട്രിമ്മുകളോട് കൂടിയ ബ്ലാക്ക് റിയർ ബമ്പർ, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, റിയർ വൈപ്പർ, റൂഫ് സ്‌പോയ്‌ലർ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.
Source link


