LATEST NEWS

യുവതി കടൽത്തീരത്ത് മരിച്ചനിലയിൽ. മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ; ഭർത്താവ് പിടിയിൽ


പൊന്നാനി ∙ പുനർഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ യുവതിയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി ഇരുവരും ബൈക്കിൽ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനു പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കടൽത്തീരത്ത് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കണ്ടത്. 


Source link

Back to top button