LATEST NEWS

കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത


കോഴിക്കോട്∙ അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് (മെക്സിക്കൻ സമയം പകൽ 11) ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, നോർക്ക അധികൃതർ തുടങ്ങിയവരെ അറിയിച്ചതായും സർക്കാർ തലത്തിൽ വിൻഷാറിനെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് അവർ അറിയിച്ചതെന്നും ബന്ധുക്കൾ മനോരമ ഓൺലൈനോട് പറഞ്ഞു. വിൻഷാറിനെ കാണാതായത് സംബന്ധിച്ച് എലത്തൂർ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ വിവരം നൽകി.


Source link

Back to top button