NEWS
‘റഷ്യ – യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണം, മധ്യസ്ഥത വഹിക്കാൻ അമേരിക്ക തയ്യാർ’

ന്യൂഡൽഹി ∙ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ അമേരിക്ക ഇപ്പോഴും സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ വ്യോമാക്രമണം ശക്തമാക്കുകയും നയതന്ത്ര പ്രതിനിധികളോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാല് വർഷത്തിലധികമായി തുടരുന്ന ഈ രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകാൻ അമേരിക്ക തയ്യാറാണെന്ന് മാർക്കോ റൂബിയോ പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Source link


