NEWS
കോടിക്കിലുക്കത്തിൽ വീഴാതെ ആലിന്റെ മാതാപിതാക്കൾ

കൊച്ചി: ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ മകൾ ആലിന്റെ പേര് ബ്രാൻഡ് ചെയ്യാൻ സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്ത കോടികൾ നിരസിച്ച് മാതാപിതാക്കളായ ഷെറിൻ ആൻ ജോണും അരുൺ എബ്രഹാമും. അതേസമയം, സപ്ലൈകോയുടെ നോട്ട്ബുക്കുകളിൽ ചിത്രം ഉപയോഗിക്കാൻ ഒരു രൂപപോലും കൈപ്പറ്റാതെ സമ്മതം നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ‘ആലിൻ” ബ്രാൻഡ് നോട്ട്ബുക്കുകളുടെ പ്രകാശനച്ചടങ്ങിൽ പിതാവ് അരുൺ ഇക്കാര്യം വെളിപ്പെടുത്തി.
Source link
NEWS


