LATEST NEWS
ഇറാൻ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു; ഭൂമിയുടെ ഭ്രമണപഥം കടന്നു ആർട്ടിമിസ് 2 – പ്രധാന ലോകവാർത്തകൾ

അബുദാബിക്ക് നേരെ ഉണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതും അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇന്ത്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പൽ വഴിതിരിച്ചുവിട്ടതും ഇന്നത്തെ പ്രധാന ലോകവാർത്തകളാണ്. നാസയുടെ ആർട്ടിമിസ് 2 പേടകം ഭൂമിയുടെ ഭ്രമണപഥം കടന്ന് ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയതും വാർത്തയായി. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്ത യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കിയതും ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ചർച്ചയായ ലോക വാർത്തകൾ വിശദമായി വായിക്കാം.നാസയുടെ ആർട്ടിമിസ് 2 പേടകം ഭൂമിയുടെ ഭ്രമണപഥം കടന്നു. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷമാണ് പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച ചന്ദ്രനെ വലംവയ്ക്കുന്നതാണ് ദൗത്യത്തിന്റെ അടുത്തഘട്ടം. വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, ജെറമി ഹാൻസൻ, ക്രിസ്റ്റീന കുക്ക് എന്നിവരാണ് പേടകത്തിലെ യാത്രികർ.
Source link


