NEWS

ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും? ഏബ്രഹാം ഉടമ്പടിയിൽ ചേരില്ലെന്ന് പാക്കിസ്ഥാൻ; കാരണമെന്ത്?


ഇസ്‌ലാമാബാദ് ∙ ഇറാനുമായി സമാധാനക്കരാറിലെത്താൻ ഏബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമാണതെന്നും അദ്ദേഹം പാക്ക് ടെലിവിഷൻ ചാനലിനോടു പറഞ്ഞു. ‘വ്യക്തിപരമായി പറഞ്ഞാൽ, നമ്മുടെ ആശയസംഹിതകൾക്ക് വിരുദ്ധമായ ഇത്തരം ഉടമ്പടികളിൽ നാം ചേരുമെന്ന് കരുതുന്നില്ല. അത് സ്വീകാര്യമല്ലെന്ന വ്യക്തമായ നിലപാട് നമുക്കുണ്ട്’–ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ചും ഖ്വാജ ആസിഫ് പരാമർശിച്ചു. ഒറ്റ ദിവസത്തേക്കുപോലും വിശ്വസിക്കാനാകാത്ത ആളുകൾക്കൊപ്പം എങ്ങനെയാണ് പാക്കിസ്ഥാന് മുന്നോട്ടുപോകാനാകുക എന്ന് ഖ്വാജ ആസിഫ് ചോദിച്ചു. ഇസ്രയേലിന്റെ പേര് പാസ്പോർട്ടിൽ ഉൾപ്പെടുത്താത്ത ഒരേയൊരു രാജ്യം പാക്കിസ്ഥാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.∙ എന്തുകൊണ്ട് പാക്കിസ്ഥാൻ ഇസ്രയേലിനെ അംഗീകരിക്കുന്നില്ല?


Source link

Back to top button