LATEST NEWS

ദേഹത്ത് ചാടിക്കയറി ആക്രമിച്ചു, ചോരയിൽ കുളിച്ച് വയോധിക; മുറിവ് ശരിയാക്കാൻ 12 തുന്നൽ, പ്രതി പൂവൻകോഴി…!


പൂയപ്പള്ളി (കൊല്ലം) ∙ വയോധികയെ ആക്രമിച്ച കേസിലെ പ്രതിയുടെ വിവരങ്ങൾ കേട്ട് ഒരു നിമിഷം പൊലീസ് അമ്പരന്നു. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നതു സാക്ഷാൽ പൂവൻ കോഴി! ഒരു കോഴിക്ക് ഇങ്ങനെയൊക്കെ ആക്രമിക്കാൻ പറ്റുമോ എന്നതായിരുന്നു അടുത്ത ചിന്ത. കോഴിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികയുടെ മുഖം ശരിയാക്കാൻ 12 തുന്നലുകൾ വേണ്ടി വന്നു. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരുക്കേറ്റു ചികിത്സ തേടിയത്.കണ്ണിനും പരുക്കേറ്റു. മുൻപു വഴിയിലൂടെ നടന്നു പോയപ്പോൾ കോഴി കൊത്താനായി എത്തിയെന്നും അന്നു ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീടു ജോയ്സിന്റെ അഭ്യർഥന പ്രകാരം കേസെടുക്കാതെ തന്നെ കോഴിയോടു ‘ക്ഷമിച്ചു’.


Source link

Back to top button