LATEST NEWS

‘എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നത്’: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്


ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിൽ, ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടിസ് നൽകിയത്. ഏപ്രിൽ 18ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം എംപിമാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് വേണുഗോപാൽ നോട്ടിസിൽ ഉന്നയിക്കുന്നു. ഒരു ജനപ്രതിനിധി തന്റെ കർത്തവ്യം നിർവഹിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, അത് പാർലമെന്റിന്റെ അധികാരത്തിനും ഇന്ത്യൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നാണ് നോട്ടിസിൽ ആരോപിക്കുന്നത്. 


Source link

Back to top button