NEWS
ദേവകി അമ്മ പദ്മശ്രീ ഏറ്റുവാങ്ങി

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ആലപ്പുഴ സ്വദേശിയായ വനപാലക ദേവകി അമ്മ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ ഇക്കൊല്ലം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിൽ ചലച്ചിത്ര താരം ധർമ്മേന്ദ്ര (മരണാനന്തരം), പ്രമുഖ വയലിൻ കലാകാരി ഡോ. എൻ. രാജം എന്നിവർക്കുള്ള പദ്മവിഭൂഷണും ആറ് പദ്മഭൂഷണും 58 പദ്മശ്രീ അവാർഡുകളുമാണ് വിതരണം ചെയ്‌തത്.
ധർമ്മേന്ദ്രയ്‌ക്കു വേണ്ടി ഹേമമാലിനി അവാർഡ് ഏറ്റുവാങ്ങി. മുൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി (പദ്മഭൂഷൺ), മുൻ യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ, വീരപ്പൻ ഓപ്പറേഷന് നേതൃത്വം നൽകിയ ഐ.പി.എസ് ഓഫീസർ കെ. വിജയകുമാർ തുടങ്ങിയവർ പദ്‌മശ്രീയും ഏറ്റുവാങ്ങി. പദ്ശ്രീ ജേതാവ് പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം അവാർഡ് വാങ്ങാൻ എത്തിയില്ല.
Source link
NEWS


