test del 4 copy of del 3

‘മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ ഞങ്ങളാണ് ഏറ്റവും വലുതെന്ന രീതിയിൽ പെരുമാറി, പക്ഷേ ജനം തിരിച്ചടിച്ചു’


പൊന്നാനി ∙ പിണറായി വിജയനും സിപിഎമ്മും അഹങ്കരിച്ചതിനാലാണ് ജനം തിരിച്ചടിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി. കമ്യൂണിസ്റ്റ് സിദ്ധാന്തം അനുസരിച്ച് വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനം ഇല്ല. മുഖ്യമന്ത്രി മുതൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി വരെ ഞങ്ങളാണ് ഏറ്റവും വലുത് എന്ന രീതിയിൽ പെരുമാറി. ഇടതുപക്ഷ മൂല്യങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചു, സാമുദായിക നേതാക്കൻമാരെ പ്രീണിപ്പിച്ചു. ഇതെല്ലാം കണ്ട സാധാരണ കമ്യൂണിസ്റ്റുകാർ വരെ ഇടതുപക്ഷ സർക്കാർ ഒന്നുപോയി കിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മുകാരും സിപിഐക്കാരും കോൺഗ്രസിന് വോട്ടു ചെയ്തെന്നും അജിത്ത് കൊളാടി ചൂണ്ടിക്കാട്ടി.


Source link

Back to top button