test del 3
ലൈംഗിക കുറ്റകൃത്യങ്ങളിൽ കേസ് ഉടൻ റജിസ്റ്റർ ചെയ്യണം, കടുത്ത ശിക്ഷ ഉറപ്പാക്കണം: പൊലീസിനോട് വിജയ്

ചെന്നൈ∙ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടൻ കേസെടുക്കാനും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൊലീസിനു നിർദേശം നൽകി. കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രമസമാധാന സ്ഥിതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും മുൻകരുതൽ നടപടികളും ബോധവത്കരണവും ഉറപ്പാക്കാനും അറ്റോർണി ജനറലിനു മുഖ്യമന്ത്രി നിർദേശം നൽകി. ‘‘ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ വിചാരണ ചെയ്തു കുറ്റവാളികൾക്കു കടുത്ത ശിക്ഷ നൽകണം. അതു മറ്റുള്ളവർക്കു മുന്നറിയിപ്പാകണം’’ – പ്രസ്താവനയിൽ പറയുന്നു.സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എം. സായികുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവാസൻ, അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ, സാമൂഹികക്ഷേമ – വനിതാ അവകാശ വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബൽദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
Source link


