test del 4 copy of del 3
പ്രധാനമന്ത്രി പോകുന്ന വഴിയിൽ സ്ഫോടക വസ്തുക്കൾ, സുരക്ഷാ വീഴ്ച; 6 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാവീഴ്ച വരുത്തിയതിന് ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കർണാടകയിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രധാനമന്ത്രി സന്ദർശിക്കുന്ന പാതയ്ക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സുരക്ഷാവീഴ്ചയുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.ആദ്യഘട്ടത്തിൽ രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് കണ്ടെത്തിയതെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് എൻഐഎ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ബോക്സിലുണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എൻഐഎ, ഐബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ അതിർത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Source link


