test del 5 copy of del 3

‘മോദിയോട് അങ്ങേയറ്റം സ്നേഹം, ഏറ്റവും വലിയ ആരാധകനാണ് ഞാൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ സ്നേഹം പരസ്യമായി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന അമേരിക്കയുടെ 250 ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അപ്രതീക്ഷിതമായി നടത്തിയ ഓഡിയോ കോളിലാണ് ട്രംപ് മോദിയെ വാനോളം പുകഴ്ത്തിയത്.‘‘എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. എനിക്ക് പ്രധാനമന്ത്രി മോദിയോട് വലിയ സ്നേഹമാണ്. മോദി മികച്ചൊരു ഭരണാധികാരിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴത്തെപ്പോലെ ഇത്രയധികം ദൃഢമായ മറ്റൊരു കാലഘട്ടമില്ല. ഇന്ത്യയ്ക്ക് എപ്പോഴും എന്നെയും എന്റെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം. ഇന്ത്യയ്ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർക്ക് ആരെയാണ് വിളിക്കേണ്ടതെന്ന് കൃത്യമായി അറിയാം. അമേരിക്ക മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും നമ്മൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയൊരു ആരാധകനാണ് ഞാൻ’’– ട്രംപ് വ്യക്തമാക്കി.


Source link

Back to top button