test del 3
ചിക്കന് നല്ല വിലയാ ഡേയ്! ഒരാഴ്ചയ്ക്കുള്ളിൽ 40 രൂപയുടെ വർധന; ഇനിയും വില ഉയരും

രാജകുമാരി ∙ ഒരാഴ്ചയ്ക്കുള്ളിൽ ചിക്കൻ വിലയിൽ 40 രൂപയുടെ വർധന. ജില്ലയിൽ പ്രധാന ടൗണുകളിലുൾപ്പെടെ 165 മുതൽ 175 വരെയാണ് ചിക്കൻ വില. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇറച്ചിക്കോഴിയുടെ ലഭ്യതയിലുണ്ടായ ഇടിവാണ് വില വർധനയ്ക്കു കാരണം. തമിഴ്നാട്ടിൽ നിന്നാണു ജില്ലയിലേക്കു കൂടുതലും കോഴികളെത്തുന്നത്. അവിടെ കനത്ത ചൂടായതിനാൽ ഫാമുകളിൽ ഉൽപാദനം നേർ പകുതിയായി കുറഞ്ഞു. ഉയർന്ന താപനില താങ്ങാനാകാതെ ഫാമുകളിലെ കോഴികൾ ചത്തതും തിരിച്ചടിയായി.
Source link


