test del 4 copy of del 3

‘പുറത്തിറങ്ങുന്നത് സൂര്യാസ്തമയത്തിനു ശേഷം; ഇപ്പോൾ വീടിനകത്തും എത്തിത്തുടങ്ങി, ഓരോ ദിവസവും ശല്യം കൂടിവരുന്നു’


വണ്ണപ്പുറം ∙ വണ്ണപ്പുറം പഞ്ചായത്തിലെ ദർഭത്തൊട്ടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായതോടെ പൊറുതി മുട്ടി കർഷകർ. കൃഷിയിടത്തിലെ വിളകളുടെ ഇലകളെല്ലാം ഇവ തിന്നു നശിപ്പിക്കുകയാണ്. ഇപ്പോൾ ഇവ വീടിനകത്തും എത്തിത്തുടങ്ങി. രാത്രി ഒച്ചിന്റെ ശല്യം ഓരോ ദിവസം കഴിയുന്തോറും കൂടിവരികയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു.കൃഷി വകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ സൂര്യാസ്തമയത്തിനു ശേഷമാണ് ആഫ്രിക്കൻ ഒച്ച് കൂട്ടമായി പുറത്തിറങ്ങുന്നത്. ഈ സമയത്ത് കാണുന്ന ഒച്ചുകളെ ഒരു ഗ്ലൗസ് ഉപയോഗിച്ച് ശേഖരിച്ചതിനു ശേഷം 10 ശതമാനം വീര്യമുള്ള ഉപ്പുവെള്ളം ഉപയോഗിച്ചോ, 5% വീര്യമുള്ള തുരിശ് ലായനിയോ തളിച്ച് നശിപ്പിക്കാവുന്നതാണ്. നനഞ്ഞ ചണച്ചാക്കിൽ കാബേജ് ഇല, പപ്പായയുടെ ഇല, മുരിങ്ങയില എന്നിവ ചെറുതായി അരിഞ്ഞ്, ഒരു ദിവസം പുളിപ്പിച്ച ശേഷം സന്ധ്യാസമയത്ത് കെണിയായി സ്ഥാപിക്കാവുന്നതാണ്. ഇത് ഭക്ഷിക്കാൻ വരുന്ന ഒച്ചുകളെ അതിരാവിലെ തുരിശ് അല്ലെങ്കിൽ ഉപ്പു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. തീറ്റക്കെണികൾ സ്ഥാപിച്ച് ചെറിയ കുഴികളിലേക്ക് ഒരുമിച്ച് ഒച്ചിനെ എത്തിച്ചും നശിപ്പിക്കാം. ഇതിനായി 500 ഗ്രാം ഗോതമ്പു പൊടിയും 200 ഗ്രാം ശർക്കരയും അൽപം യീസ്റ്റും കുഴച്ച് ഒരു മൺകലത്തിലാക്കിയ ശേഷം ചെറിയ കുഴിയെടുത്ത്, കലത്തിന്റെ വായ ഭാഗം മണ്ണിന്റെ നിരപ്പിൽ വരത്തക്കവിധം കുഴിച്ചിടുക.


Source link

Back to top button