NATIIONAL

മത്സരത്തിനിടെ കോലിയും ഹെഡും പറഞ്ഞതെന്ത്?: വെളിപ്പെടുത്തി ഇർഫാൻ പഠാൻ; പുതിയ ദൃശ്യങ്ങൾ പുറത്ത്– വിഡിയോ


ഹൈദരാബാദ് ∙ ഐപിഎൽ മത്സരത്തിനുശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന് ആർസിബി സൂപ്പർ താരം വിരാട് കോലി ഹസ്തദാനം നൽകാതിരുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഹൈദരാബാദിൽ നടന്ന ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരത്തിനു ശേഷമായിരുന്നു സംഭവം. മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. എങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ആർസിബി, 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ടീമിന്റെ മോശം പ്രകടനത്തിൽ കോലി അതൃപ്തനായിരുന്നു. മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ, ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി കടന്നുപോകുകയായിരുന്നു. വൈറലായ ഈ വിഡിയോയ്ക്ക് മുൻപു നടന്ന ചില ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആർസിബിയുടെ റൺ ചേസ് പതറുന്നത് കണ്ട് ഡഗൗട്ടിലിരുന്ന കോലി കടുത്ത നിരാശയോടെ അവിടെനിന്ന് എഴുന്നേറ്റു പോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ∙ സംഭവിച്ചതെന്ത്? ‘‘ഇപ്പോൾ നിന്നെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പോകുന്നില്ലല്ലോ, എങ്കിൽ പിന്നെ നിനക്ക് പന്തെറിയാം’’ എന്ന് കോലി പറഞ്ഞതായാണ് സൂചന. ഹെഡ് ഭൂരിഭാഗം സമയത്തും ഇംപാക്റ്റ് പ്ലെയറായിട്ടാണ് ഇറങ്ങുന്നതെന്ന് സൂചിപ്പിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ ഇത്തവണ അത് സംഭവിക്കാത്തതിനാൽ, പന്തെറിയാൻ വരാൻ കോലി വെല്ലുവിളിക്കുകയായിരുന്നു.


Source link

Back to top button