test del 5 copy of del 3
കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും പൂട്ടിച്ചു; ഇത്ര ഭയപ്പെടുന്നത് എന്തിനെന്ന് അഭിജീത്

ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിപ്പിച്ചതായി സ്ഥാപകൻ അഭിജീത് ദീപ്കെ. തന്റെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയുടെ ഔദ്യോഗിക എക്സ് പേജ് ഇന്ത്യയിൽ വിലക്കിയിരുന്നു. ബായ്ക്കപ് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ തരംഗമായതിനു പിന്നാലെ സിജെപി പ്രക്ഷോഭ പാതയിലേക്ക് നീങ്ങിയിരുന്നു.നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിജിറ്റൽ ക്യാംപയിന് 6 മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലേറെ പേരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിൽ സിജെപിയുടെ പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 2.1 കോടി കഴിഞ്ഞിട്ടുണ്ട്.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Cockroach Janta Party എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Source link


