test del 4 copy of del 3
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട, പുതിയ ഫീച്ചർ ഇങ്ങനെ

ന്യൂഡൽഹി∙ പിൻ നമ്പറിനു പകരം വിരലടയാളം നൽകി 5,000 രൂപ വരെയുള്ള പണമിടപാട് നടത്താനുള്ള സൗകര്യം ഗൂഗിൾ പേ (ജിപേ), ഫോൺപേ, ഭീം, ക്രെഡ് അടക്കമുള്ള ആപ്പുകളിൽ ലഭ്യമായിത്തുടങ്ങി. ബയോമെട്രിക് രീതിയിലൂടെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) കഴിഞ്ഞ വർഷം അവതരിപ്പിച്ചെങ്കിലും അടുത്തിടെയാണ് ലഭ്യമായിത്തുടങ്ങിയത്. ഗൂഗിൾ പേയിൽ ഇങ്ങനെ∙ ‘യൂസ് ഫിംഗർപ്രിന്റ് ഓർ ഫെയ്സ് ഐഡി’ എന്നത് ഇനേബിൾ ചെയ്യുക. പിൻ ടൈപ് ചെയ്ത ശേഷം ഫിംഗർപ്രിന്റ് നൽകുക.
Source link


