test del 5 copy of del 3

ബിജെപി വന്നതോടെ പതറി തൃണമൂൽ: ചെയർപഴ്സൻമാർ ഓഫിസിൽ വരുന്നില്ല, രാജിവച്ച് കൗൺസിലർമാർ


കൊൽക്കത്ത∙ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നു പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 128 നഗരസഭകളിൽ ഭൂരിഭാഗവും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടി. അന്വേഷണം ഭയന്ന് തൃണമൂലിന്റെ നിരവധി കൗൺസിലർമാർ രാജിവച്ചു. ചെയർപഴ്സൻമാരടക്കം നിരവധി ഭാരവാഹികൾ ഓഫിസുകളിൽ പോകാതായതോടെ ജനങ്ങൾക്കു നൽകിവരുന്ന സേവനങ്ങൾ പ്രതിസന്ധിയിലായി. ‘‘ചെയർപഴ്സൻമാർ ഓഫിസിൽ വരുന്നില്ല, കൗൺസിലർമാർ രാജിവയ്ക്കുന്നു. അതിനാൽ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചു തുടങ്ങി. ഏതാനും ദിവസത്തിനകം മൺസൂൺ എത്തും. ചെയർപഴ്സൻമാർക്കും കൗൺസിലർമാർക്കും വേണ്ടി കാത്തിരിക്കാനാകില്ല. അവർ സഹകരിച്ചാൽ നന്ന്, ഇല്ലെങ്കിൽ നടപടി സ്വീകരിക്കും’’ – നഗരവികസന മന്ത്രി അഗ്നിമിത്ര പോളിനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.അതേസമയം, തൃണമൂൽ ഭരണകാലത്ത് നഗരസഭകളിൽ അഴിമതിയും അനധികൃത നിയമനങ്ങളും നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പല കൗൺസിലർമാരും ജോലിക്കുപോകാതെ വീട്ടിലിരുന്ന് അഴിമതി നടത്തുകയായിരുന്നുവെന്നും ആറുമാസം മുൻപ് നിർമിച്ച റോഡ് വീണ്ടും നിർമിച്ച് പണം ഊറ്റിയെന്നും മന്ത്രി അഗ്നിമിത്ര പോളിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. 10 പേരെ നിയമിക്കേണ്ടിടത്ത് 400 പേരെയാണ് നിയമിച്ചതെന്നും ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


Source link

Back to top button